കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് വധം: ബിജെപി നേതാവിനെ അറസ്റു ചെയ്തു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് പ്രചാര്‍പ്രമുഖ് വത്സന്‍ തില്ലങ്കേരിയെ തിങ്കളാഴ്ച പൊലീസ് അറസ്റുചെയ്തു.

സിപിഎം പ്രവര്‍ത്തകനായ പുന്നാട്ടെ യാക്കൂബ് കൊലചെയ്യപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയന്നാരോപിച്ചാണ് അറസ്റ്.

അറസ്റില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ആര്‍ എസ് എസ് ജില്ലാ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ വത്സന്‍ ജോലിചെയ്യുന്ന പുന്നാട്ടെ പ്രഗതി കോളേജില്‍ നിന്ന് പൊലീസ് സ്റേഷനിലേക്ക് വിളിപ്പിച്ചാണ് ഇരിട്ടി സിഐ പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊസീസ് സംഘം അദ്ദേഹത്തെ അറസ്റ് ചെയ്തത്.

മട്ടന്നൂര്‍ ഫസ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേട്ട് കോടതില്‍ ഹാജരാക്കിയ വത്സനെ 14ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. തുടര്‍ന്ന് തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി.

യാക്കൂബ് വധക്കേസുമായി ബന്ധപ്പെട്ട് പുന്നാട്ടെ കോട്ടേരി പ്രകാശന്‍ തില്ലങ്കേരിയിലെ വിജേഷ് എന്നിവര്‍ തിങ്കളാഴ്ച മട്ടന്നൂര്‍ ഫസ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇതോടെ ഈ കേസില്‍ ആറുപേര്‍ അറസ്റിലായി.

കള്ളക്കേസില്‍ കുടക്കി അറസ്റ് ചെയ്തെന്നാരോപിച്ച് വത്സന്‍ തില്ലങ്കേരി ജയിലില്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X