Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹറിനില്‍ ഹോട്ടല്‍ പരിചാരികമാര്‍ക്ക് പീഡനം

ദുബയ്: തൊഴിലുടമ മാനസികമായു ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് മലയാളികളായ മൂന്ന് വനിതാ ഹോട്ടല്‍ പരിചാരികമാര്‍ക്ക് ബഹറിന്‍ പൊലീസ് സംരക്ഷണം നല്‍കി.

മനാമ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന റസ്റോറന്റിലെ ജീവനക്കാരാണിവര്‍. കഴിഞ്ഞ കുറെ മാസങ്ങളായി മാനസികവും ലൈംഗികവുമായി പീഡനങ്ങള്‍ക്കു ഇവരെ ഹോട്ടല്‍ ഉടമ വിധേയമാക്കിയെന്നാണ് പരാതി. ജോലിയ്ക്കു ശേഷം മുറിയില്‍ പൂട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ഹോട്ടലിലെത്തുന്ന സന്ദര്‍ശകര്‍ക്കൊപ്പം പുറത്തുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.

ഞായറാഴ്ച നിര്‍ബന്ധത്തിന് വഴങ്ങാതിരുന്ന ഒരാളെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്ത്രീകളിലൊരാള്‍ പൊലീസില്‍ വിവരമറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുകയായിരുന്നു.

ഇവരുടെ കേസ് നടത്തിപ്പിനായി അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ട്. ജോലിക്കുചേര്‍ന്നപ്പോള്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമുള്ള കൂലി കൊടുക്കാതെയാണ് ഇവരെക്കൊണ്ട് ജോലിചെയ്യിച്ചിരുന്നതെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+