ആന്റണി എഐസിസി അച്ചടക്ക സമിതി അധ്യക്ഷന്‍
ദില്ലി: പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണിയെ അധ്യക്ഷനാക്കി എഐസിസി അച്ചടക്ക സമിതി പുനസംഘടിപ്പിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കുപുറമെ ഏഴംഗ ഉന്നതതല കോര്‍കമ്മറ്റിയിലും അംഗമായ ആന്റണി ഇതാദ്യമായാണ് അച്ചടക്ക സമിതി അധ്യക്ഷനാകുന്നത്.
കുറേ വര്‍ഷമായി അച്ചടക്കസമിതിയില്‍ ആന്റണി അംഗമായിരുന്നു. രാം നിവാസ് മിര്‍ഥ ചെയര്‍മാമായ സമിതി പിരിച്ചുവിട്ടാണ് ഇന്നലെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ആന്റണിയുടെ നേതൃത്വത്തില്‍ അച്ചടക്ക സമിതി പുന:സംഘടിപ്പിച്ചത്.
കേന്ദ്രമന്ത്രിമാരായ പ്രണബ് കുമാര്‍ മുഖര്‍ജി, സുശീല്‍ കുമാര്‍ ഷിന്‍ഡെ, മഥ്യപ്രദേശിലെ വനിതാ നേതാവും മുന്‍മന്ത്രിയുമായ ഊര്‍മിള സിംഗ് എന്നിവരാണ് അഞ്ചംഗ സമിതിയിലെ മറ്റംഗങ്ങളെന്ന് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി അറിയിച്ചു.
കോണ്‍ഗ്രസിലെ സംഘടനാ തലത്തിലുള്ള പരാതികളിന്മേല്‍ തീര്‍പ്പു കല്പിക്കാനുള്ള ഏറ്റവും ഉയര്‍ന്ന സമിതിയാണ് എഐസിസിയുടെ അച്ചടക്ക സമിതി.












Click it and Unblock the Notifications