മദനിയ്ക്ക് ആയുര്‍വേദ ചികിത്സ ബുധനാഴ്ച തുടങ്ങും
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ വിചാരണത്തടവുകാരനായി ജയിലില്‍ക്കഴിയുന്ന പിഡിപിനേതാവ് അബ്ദുള്‍ നാസര്‍ മദനിയ്ക്ക് ബുധനാഴ്ച ആയുര്‍വേദ ചികിത്സ തുടങ്ങും.
കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി ചികിത്സാലയത്തിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.കെ.ജി രവീന്ദ്രനാണ് മദനിയുടെ ചികിത്സകളുടെ മേല്‍നോട്ടം വഹിക്കുക. സെന്‍ട്രല്‍ ജയില്‍ ആശുപത്രിയില്‍ വെച്ചുതന്നെയാണ് ചികിത്സ നടത്തുക.
നാല്പത്തിരണ്ടുകാനായ രവീന്ദ്രനാഥ് ഒട്ടേറെ വിഐപികള്‍ക്കു ചികിത്സ നല്‍കിയ ഡോക്ടറാണ്. രാഷ്ട്രപതിമാരായിരുന്ന കെ.ആര്‍ നാരായണന്‍, ആര്‍. വെങ്കിട്ടരാമന്‍,മുന്‍ പ്രധാനമന്ത്രിമാരായ പി.വി നരസിംഹറാവു, എ.ബി.വാജ്പേയി, ഗവര്‍ണര്‍ സുര്‍ജിത് സിംഗ് ബര്‍ണാല തുടങ്ങി രാഷ്ട്രീയ രംഗത്തും കലാസാംസ്കാരിക രംഗത്തുമുള്ള പല പ്രമുഖര്‍ക്കും രവീന്ദ്രനാഥ് ചികിത്സ വിധിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക, ദുബയ്, മസ്കറ്റ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരിളും ഡോ.രവീന്ദ്രനാഥിന്റെ ചികിത്സാ മികവ് അനുഭവിച്ചറിഞ്ഞവരാണ്.












Click it and Unblock the Notifications