ന്യൂനപക്ഷപദവി: അപേക്ഷ 18ന് പരിഗണിക്കും
ദില്ലി: കേരളത്തിലെ രണ്ട് സ്വാശ്രയ പ്രഫഷണല്‍ കോളജുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്ന സംബന്ധിച്ച അപേക്ഷ ഈ മാസം 18 ന് പരിഗണിക്കാന്‍ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ തീരുമാനിച്ചു.
ന്യൂനപക്ഷ പദവി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ.പി.വി.ദിനേശ് ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് കേസ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
എറണാകുളത്തെ ലിസി കോളജ് ഓഫ് നഴ്സിംഗ്, കോഴിക്കോട് ജില്ലയിലെ കെ.ഡബ്ല്യു.എച്ച് എഞ്ചിനീയറിംഗ് കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച അപേക്ഷകളാണ് ബുധനാഴ്ച കമ്മിഷന്‍ പരിഗണിച്ചത്.
താമരശേരി രൂപതാ മാനേജ്മെന്റിന്റെ കീഴിലെ 61 സ്കൂളുകളുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കാന്‍ കഴിഞ്ഞ ദിവസം കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications