Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ അഞ്ചാം ദിവസവും പേമാരി തുടരുന്നു

മുംബൈ: മുംബൈയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും കനത്ത മഴ തുടരുന്നു. മുംബൈയിലെ മിക്ക പ്രദേശങ്ങളിലും കോരിച്ചൊരിയുന്ന മഴയാണ് അനുഭവപ്പെടുന്നത്.

മുംബൈയിലെ സ്കൂളുകളും കോളജുകളും ബുധനാഴ്ചയും തുറന്നില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയിലുണ്ടായ വിള്ളലുകള്‍ അടയ്ക്കുന്നതിന് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടു മണി മുതല്‍ നാല് മണി വരെ മുംബൈ വിമാനത്താവളം അടച്ചിട്ടു.

തീവണ്ടികള്‍ വൈകിയാണ് ഓടുന്നത്. ചില ഭാഗങ്ങളില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പ്രളയഭീതിയില്‍ ആളുകള്‍ പുറത്തിറങ്ങാത്തതിനാല്‍ മിക്ക തീവണ്ടികളിലും ആളുകള്‍ തീരെ കുറവാണ്.

അന്തേരിയിലെ ക്രാന്തി നഗറില്‍ നിന്നും അഞ്ഞൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മഴക്കെടുതിയില്‍ എട്ട് പേര്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+