സ്വാശ്രയം: സുപ്രിം കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും
ദില്ലി: കേരള നിയമസഭ പാസ്സാക്കിയ സ്വാശ്രയ വിദ്യാഭ്യാസ ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രിം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
ഇതേ ദിവസം തന്നെ സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ സംബന്ധിച്ചുള്ള പരാതിയിലും കോടതി വാദം കേള്‍ക്കും.
കേരളത്തിനും ആന്ധ്രപ്രദേശിനുമായി മുകുള്‍ റോഹട്ടി, ടി. എം മുഹമ്മദ് എന്നിവര്‍ ഹാജരാകും. ചീഫ് ജസ്റിസ് വൈ.കെ സബര്‍വാള്‍, ജസ്റിസ് സി.കെ.താക്കൂര്‍ തുടങ്ങിയവരടങ്ങിയ ബഞ്ചാണ് ജൂലൈ എഴിന് ഹര്‍ജി പരിഗണിക്കുക.
കേരള നിയമസഭ ജൂണില്‍ പാസ്സാക്കിയ സ്വാശ്രയ നിയമത്തിന്റെ സാധ്യതകളെ ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ മനേജ്മെന്റ് അസോസിയേഷനാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
ഹൈദരാബാദിലെ ദാറുസ്സലാം എഡ്യുക്കേഷണല്‍ ട്രസ്റാണ് ആന്ധ്ര പ്രദേശ് സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.












Click it and Unblock the Notifications