കടക്കെണി: നാലംഗ കുടുംബം ആത്മഹത്യ ചെയ്തു
കല്പറ്റ: കടബാധ്യത മൂലം വയനാട്ടില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. പടിഞ്ഞാറെത്തറയ്ക്കടുത്ത് മൂന്ന് കണ്ടത്തില്‍ രാമചന്ദ്രന്‍ (46), ഭാര്യ ലീല (40), മകള്‍സുമിഷ (16), മകന്‍ അഖില്‍രാജ് (13) എന്നിവരെയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
പടിഞ്ഞാറെത്തറ പാല്‍ സൊസൈറ്റി ജീവനക്കാരനാണ് ആത്മഹത്യ ചെയ്ത രാമചന്ദ്രന്‍. മൂന്ന് ബാങ്കുകളിലായി ഒരു ലക്ഷത്തിലേറെ രൂപയുടെ കടബാധ്യത രാമചന്ദ്രനുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
പടിഞ്ഞാറെത്തറ കാനറാ ബാങ്ക്, വൈത്തിരി കാര്‍ഷിക വികസന ബാങ്ക്, ഗ്രാമീണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നാണ് രാമചന്ദ്രന്‍ വായ്പയെടുത്തിരുന്നത്.












Click it and Unblock the Notifications