Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യം പൊതുസ്ഥലത്ത് കളഞ്ഞാല്‍ പിഴ

തിരുവനന്തപുരം: കാപ്പിറ്റല്‍ സിറ്റി ക്ലീന്‍ സിറ്റി പദ്ധതിയുടെ കീഴില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന പുതിയ സംവിധാനം തലസ്ഥാനത്ത് വിജയമാവുന്നു.

കുടുംബശ്രീ യൂണിറ്റുകള്‍ ചുമതലപ്പെടുത്തുന്നവരാണ് മാലിന്യങ്ങള്‍ ശേഖരിക്കാനെത്തുന്നത്. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പിഴ ചുമത്തുന്നുണ്ട്. പൊതുസ്ഥലത്ത് മാലിന്യം കളഞ്ഞതിന് 17 പേരില്‍ നിന്നും 250 രൂപ വീതം പിഴയീടാക്കി. പൊതുസ്ഥലത്ത് മാലിന്യം കളഞ്ഞതിന് 30 വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. അറവുശാലകളില്‍ നിന്ന് അറവുമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ പൊതുസ്ഥലത്ത് കളയുന്നത് തടയാന്‍ രാത്രികാല പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആറ് വാര്‍ഡുകളിലാണ് ഇപ്പോള്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+