മീരയുടെ ദര്‍ശനം: പരിഹാരക്രിയക്ക് 50,000 രൂപ
തളിപ്പറമ്പ്: സിനിമാ താരം മീരാ ജാസ്മിന്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നടത്തുന്ന അശുദ്ധി പരിഹാരക്രിയകള്‍ വിപുലമായി നടത്താന്‍ തീരുമാനിച്ചു. കര്‍മ്മങ്ങള്‍ വിപുലമാക്കാന്‍ തീരുമാനിച്ചതോടെ അതിനുവേണഅടിവരുന്ന ചെലവ് 10000ത്തില്‍ നിന്ന് 50000 ആയി ഉയര്‍ന്നു.
പരിഹാര കര്‍മങ്ങള്‍ക്കായി ആദ്യം കണക്കാക്കിയ 10,000 രൂപ മീര ക്ഷേത്രത്തിന് നല്‍കിയിരുന്നു. കൂടുതലായി വേണ്ടിവരുന്ന തുകകൂടി നല്‍കണമെന്ന് ടിടികെ ദേവസ്വം മാനേജിംഗ് കമ്മിറ്റി മീരാ ജാസ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മേല്‍ ശാന്തിമാരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ പന്ത്രണ്ട് ആവര്‍ത്തനപൂജകള്‍ ക്ഷേത്രത്തില്‍ നടത്തിയിട്ടുണ്ട്. ദ്രവ്യകലശം ഉള്‍പ്പെടെയുള്ള അശുദ്ധി പരിഹാരക്രിയകള്‍ ഈ മാസം 9.10 തിയതികളിലാണ് നടത്തുക.












Click it and Unblock the Notifications