Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ നിയമം ഒമ്പതാം പട്ടികയില്‍ പെടുത്തുന്നതിന് ആവശ്യപ്പെടും

തിരുവനന്തപുരം: സ്വാശ്രയ നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി സ്റാന്‍ഡിംഗ് കൗണ്‍സിലറായി അഡ്വ. പി.വി.ദിനേശനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. എറണാകുളത്ത് പുതുതായി പണിത ഗസ്റ്ഹൗസിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കും.

കോവളം കൊട്ടാരം സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവളം കൊട്ടാരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും പ്രവേശനമില്ലാത്ത സാഹചര്യം സംബന്ധിച്ചും കഴിഞ്ഞ ദിവസം കൊട്ടാരത്തില്‍ പൊലീസ് എയ്ഡ്പോസ്റ് സ്ഥാപിക്കാന്‍ ശ്രമിച്ചത് തടഞ്ഞതും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+