Get Updates
Get notified of breaking news, exclusive insights, and must-see stories!

പേമാരി ജനജീവിതം ദുരിതമയമാക്കി

തിരുവനന്തപുരം: ശക്തമായ മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും ഒട്ടേറെപ്പേരെ ദുരിദാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

മഴക്കെടുതികളെത്തുടര്‍ന്ന് മൊത്തം 2,29 കോടിരൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. വെള്ളപ്പൊക്ക, കടലാക്രമണ ഭീഷണികളെത്തുടര്‍ന്ന് വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ നിന്നും മറ്റു താഴ്ന്ന സ്ഥലങ്ങളില്‍ നിന്നും ആയിരത്തോളമാളുകളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

കാസര്‍കോഡ് ജില്ലയില്‍ ബുധനാഴ്ച നാല് ദുരിതാശ്വാസ കക്യാമ്പുകളാണ് ആരംഭിച്ചിരിക്കുന്നത്. കസബ തീരതത്തുണ്ടായ കലാക്രമണത്തെത്തുടര്‍ന്ന് 500 പേരെ ഇവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

വയനാട്ടില്‍ 100 പേരെ മൂന്ന് ക്യാമ്പുകളിലായി പാര്‍പ്പിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ആരംഭിച്ച മൂന്ന് ക്യാമ്പുകളില്‍ 250 ആളുകള്‍ക്കാണ് ആശ്രയം നല്‍കിയിരിക്കുന്നത്. നൂറോളം വീടുകള്‍ പൂര്‍ണമായും 1500ഓളം വീടുകള്‍ ഭാഗികമായും തര്‍ന്നിട്ടുണ്ട്.

കാലവര്‍ഷം തുടങ്ങിയ ശേഷം സംസ്ഥാനത്ത് ഇതുവരെ ആകെ 224 വീടുകള്‍ പൂര്‍ണമായും 20,000ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കാസര്‍കോട്ട് 19 വീടുകള്‍ പൂര്‍ണമായും 53 എണ്ണം ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കോട്ടയത്ത് 230ഉം വയനാട്ടില്‍ 170ഉം തൃശ്ശൂരില്‍ 22ഉം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യഥാക്രമം 208ഉം 38ഉം വീടുകള്‍ മഴയെത്തുടര്‍ന്ന് ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ മാത്രം മൊത്തം 24.45ഹെക്ടര്‍ സ്ഥലത്തായി 14. 65കോടിയുടെ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ 1.51കോടിയുടെയും കോട്ടയത്ത് 0.87കോടിയുടെയും കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കാലവര്‍ഷം തുടങ്ങിയതിനുശേഷം സംസ്ഥാനത്തൊട്ടാകെ 42 കോടി രൂപയുടെ കൃഷി നാശം സംഭവിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയില്‍ ആലപ്പുഴ ജില്ലയില്‍ ഒരാള്‍ മരിക്കുകയും കോഴിക്കോട്ട് ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കൊച്ചുചെറുക്ക(80)നാണ് ആലപ്പുഴയില്‍ മുങ്ങിമരിച്ചത്. കോഴിക്കോട് സ്വദേശിയായ റസാക്ക്(33)നെയാണ് കാണാതായത്.

ചൊവ്വാഴ്ച മാനന്തവാടിയിലാണ് ഏറ്റവും കൂടുതല്‍ മഴ (15 സെന്റി മീറ്റര്‍) പെയ്തതെന്ന് കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചു. വര്‍ക്കലയില്‍ ആറ് സെന്റ് മീറ്റര്‍ മഴലഭിച്ചു. മണ്ണാര്‍ക്കാട്, അമ്പലവയല്‍ , ഹരിപ്പാട്, നിലമ്പൂര്‍, തിരുവനന്തപുരം, മുന്നാര്‍, കോന്നി, വടകര എന്നിവിടങ്ങളില്‍ നാലുസെന്റിമീറ്റര്‍ വീതമാണ് മഴ ലഭിച്ചത്. കേരള തീരത്തും ലക്ഷദ്വീപിലും കനത്ത മഴക്കൊപ്പം പടിഞ്ഞാറന്‍ ദിശയില്‍ നിന്നും മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായി കാറ്റുവീശാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+