കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ പ്രവേശനം: ചട്ടങ്ങള്‍ തയ്യാറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനവും ഫീസും സംബന്ധിച്ച ചട്ടങ്ങള്‍ തയ്യാറായി.

കൗണ്‍സിലിങ്ങിന് മുന്നോടിയായ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അടുത്തയാഴ്ച തുടങ്ങും. നിയമവകുപ്പുമായി ചര്‍ച്ചചെയ്ത് തയ്യാറാക്കിയ ചട്ടങ്ങള്‍ ബുധനാഴ്ച മന്ത്രിസഭ അംഗീകരിക്കും. കൗണ്‍സിലിംഗിന്റെ സമയവിവരം ബുധനാഴ്ച പ്രഖ്യാപിക്കും.

വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍, ഓപ്ഷന്‍ നല്‍കല്‍ തുടങ്ങിയവ അടുത്തയാഴ്ച നടക്കും. സ്വാശ്രയ കോളേജുകളിലെ 50ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് മാത്രം ചുമത്തുന്ന രീതിയിലാണ് ചട്ടങ്ങളിലെ വ്യവസ്ഥ.

പത്ത് ശതമാനം സംവരണത്തിലൂടെയല്ലാതെ പ്രവേശനം നേടുന്ന പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ഫീസ് മാത്രം ഒടുക്കിയാല്‍ മതി. പിന്നോക്ക വിഭാഗക്കാര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫീസ്.

ഈ വിഭാഗക്കാര്‍ക്ക് വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കുറവാണെങ്കില്‍ സര്‍ക്കാര്‍ ഫീസും അല്ലെങ്കില്‍ ഫീസ് നിര്‍ണയ സമിതി നിശ്ചയിക്കുന്ന ഫീസുമായിരിക്കും നല്‍കേണ്ടിവരിക. കൂടാതെ ജനറല്‍ മെറിറ്റ് , പ്രിവിലേജ് സീറ്റ് എന്നീ വിഭാഗത്തിലുള്ളവര്‍ക്കും ഫീസ് നിര്‍ണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് നല്‍കേണ്ടിവരുക.

ഓണ്‍ ലൈന്‍ കൗണ്‍സിലിംഗ് ആദ്യമായി നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗനിര്‍ദ്ദേശ ക്യാമ്പ് നടത്താന്‍ ആലോചനയുണ്ട്. പ്രവേശന പരീക്ഷാ കമ്മിഷണറേറ്റിന്റെ ആഭിമുഖ്യത്തിലായിരിക്കും ഇത്. സര്‍ക്കാര്‍ കോളേജുകളും സര്‍ക്കാര്‍ നിയന്ത്രിത കോളേജുകളിലുമായിരിക്കും ഇതുനടക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X