കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വത്സന്റെ അറസ്റിനു പിന്നില്‍ ഗൂഡാലോചന

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ അറസ്റുചെയ്തത് അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമായാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജറന്‍ സെക്രട്ടറി എം. രാധാകൃഷ്ണന്‍ ആരോപിച്ചു.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ജില്ലയില്‍ ക്യാമ്പ് ചെയ്താണ് അറസ്റിന് നിര്‍ദ്ദേശം നല്‍കിയത്.

ഭരണത്തിലെത്താന്‍സഹായിച്ച മുസ്ലിം തീവ്രവാദസംഘടനകള്‍ക്കുള്ള പ്രത്യുപകാരമാണ് മന്ത്രിയുടെ ഈ നടപടി. വല്‍സനെ വധിക്കുമെന്ന് തീവ്രവാദ സംഘടനകള്‍ ഭീഷണിമുഴക്കിയിട്ടുമുണ്ട്- രാധാകൃഷ്ണന്‍ പറഞ്ഞു.

യാക്കൂബ് വധമടക്കമുള്ള കേസുകളില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടുപിടിക്കേണ്ടതുണ്ട്. അതിനുപകരം ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സിപിഎമ്മിന്റെ പൗരാവകാശ ധ്വംസന നയങ്ങള്‍ക്കെതിരെ ജനകീയാഭിപ്രായം രൂപീകരിക്കാന്‍ ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ജെ.ശിശുപാലന്‍ വ്യാഴാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ സൂചനാ സത്യാഗ്രഹം നടത്തും.

വെള്ളിയാഴ്ച മുതല്‍ കണ്ണൂര്‍ സ്റേഡിയം കോര്‍ണറില്‍ പ്രവര്‍ത്തകര്‍ ഏഴു ദിവസം ഉപവാസ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X