Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐഐഎംഎസ് ഡോക്ടര്‍മാരുടെ സമരം തുടരുന്നു

ദില്ലി: ഡോ. പി വേണുഗോപാലിനെ എഐഐഎംഎസ് ഡയറക്ടര്‍ പദവിയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വ്യാഴാഴ്ചയും തുടരുന്നു.

ഇതിനെത്തുടര്‍ന്ന് അത്യാഹിത വിഭാഗമടക്കമുള്ള പ്രധാന വിഭാഗങ്ങളുടെയെല്ലാം പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.

ദില്ലിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളേജ്, ലോക്നായക് ജയപ്രകാശ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ എഐഐഎംഎസിലെ ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച രാവിവലെ 9.30മുതല്‍ പണിമുടക്കാരംഭിച്ചിരിക്കുകയാണെങ്കിലും രണ്ട് ആശുപത്രികളിലെയും തീവ്രപരിചരണ വിഭാഗവും അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.

ഡോക്ടര്‍മാരുടെ സമരത്തെത്തുടര്‍ന്ന് എഐഐഎംഎസില്‍ പുതിയ രോഗികളെയൊന്നും പ്രവേശിപ്പിക്കുന്നില്ല. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ കൃത്യസമയത്ത് ചികിത്സ കിട്ടാതെ വലയുകയാണ്.

ഒട്ടേറെ രോഗികളെ അടുത്തുള്ള സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് അയക്കുകയാണ്. ഡോക്ടര്‍മാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് ബുധനാഴ്ച ഒരു രോഗി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മറ്റുന്നതിനിടയില്‍ മരിച്ചിരുന്നു.

സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് കേന്ദ്ര ആരോഗ്യമന്ത്രി രാംദാസിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ബുധനാഴ്ചയാണ് വേണുഗോപാലിനെ പുറത്താക്കിക്കൊണ്ട് ഉത്തരവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+