കേന്ദ്രത്തിനുള്ള പിന്തുണ പുന:പരിശോധിക്കും: ഡിഎംകെ
ചെന്നൈ: കേന്ദ്രസര്‍ക്കാരില്‍ ഡിഎംകെ തുടരണോയെന്ന കാര്യ പുന:പരിശോധിക്കുമെന്ന് ഡിഎംകെ പ്രസിഡന്റും തമിഴ്നാട് മുഖ്യമന്ത്രിയുമായ എന്‍.കരുണാനിധി അറിയിച്ചു.
പൊതുമേഖലാസ്ഥാപനമായ എന്‍എല്‍സിയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രതീരുമാനത്തില്‍ പ്രതിഷേധിച്ചാണ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പുന:പരിശോധിക്കാനുള്ള നീക്കത്തില്‍ ഡിഎംകെ എത്തിയിരിക്കുന്നത്.
എന്‍എല്‍സി ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറല്ലെങ്കില്‍ യുപിഎ സര്‍ക്കാരിന് പിന്തുണ തുടരണോയെന്ന കാര്യം തങ്ങള്‍ക്ക് പുന:പരിശോധിക്കേണ്ടി വരും. പാര്‍ട്ടിയുടെ നിലപാട് പ്രധാനമന്ത്രിയെ അറിയിക്കണമെന്ന് ഡിഎംകെയുടെ ലോക്സഭാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കരുണാനിധി പറഞ്ഞു.
എന്‍എല്‍സിയുടെ പത്ത് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള തീരുമാനത്തോട് ഡിഎംകെയും കോണ്‍ഗ്രസ് തമിഴ്നാട് ഘടകവും നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications