മദനിക്ക് ആയുര്‍വേദ ചികിത്സ തുടങ്ങി
കോയമ്പത്തൂര്‍: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയുര്‍വേദ ചികിത്സ തുടങ്ങി.
കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി ആര്യവൈദ്യ ചികിത്സാലയം മെഡിക്കല്‍ ഡയറക്ടര്‍ ഡോ.കെ.ജി.രവീന്ദ്രന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ നടക്കുന്നത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ചികിത്സ തുടങ്ങിയത്.
ചികിത്സയുടെ തുടക്കമായി അഭ്യംഗം (എണ്ണതേപ്പ്) നടത്തി. കഴിക്കാന്‍ ചില മരുന്നുകളും നല്‍കി. പ്രാഥമിക ചികിത്സ ഒരാഴ്ച തുടരും. ഇതിനു ശേഷം നിരീക്ഷണം നടത്തിയാണ് ചികിത്സാവിധി നിശ്ചയിക്കുക.
ജയിലില്‍ ആയുര്‍വേദ ചികിത്സയ്ക്കുള്ള സൗകര്യത്തിനായി പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്.


Click it and Unblock the Notifications