മുംബൈയില്‍ മഴയുടെ ശക്തി കുറഞ്ഞു
മുംബൈ: മുംബൈയില്‍ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയുടെ ശക്തി കുറഞ്ഞു. മഴ കനക്കുകയും വെള്ളം കയറുകയും ചെയ്തതിനെത്തുടര്‍ന്ന് നിലച്ച ഗതാഗത സൗകര്യങ്ങള്‍ പുനസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.
മഴയെത്തുടര്‍ന്ന് സെന്‍ട്രല്‍, ഹാര്‍ബര്‍ മേഖലകളിലേക്കുള്ള ട്രയിന്‍ ഗതാഗതം രണ്ടുദിവസമായി പൂര്‍ണമായും നിലച്ചിരിക്കുകയായിരുന്നു.
താഴ്ന്ന സ്ഥലങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. മൂന്ന് ദിവസമായി അവധി പ്രഖ്യാപിച്ച സ്കൂളുകളും കോളേജുകളും വ്യാഴാഴ്ച വീണ്ടും തുറന്നു. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനിടയില്‍ ഏതുസമയത്തും ശക്തമായ കാറ്റോടുകൂടിയ മഴ പെയ്യാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര- ഗോവ തീരങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും കടല്‍ ക്ഷോഭിച്ചിരിക്കുന്നതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറില്‍ തെക്കന്‍ മുംബൈയിലെ കൊലബ പ്രദേശത്ത് 107.1 മില്ലിമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. സാന്താക്രൂസിലും പടിഞ്ഞാറന്‍ നഗര പ്രാന്തങ്ങളിലും 120. 7 മില്ലിമീറ്റര്‍ രേഖപ്പെടുത്തിയതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications