ഡോ. വേണുഗോപാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
ദില്ലി: പുറത്താക്കപ്പെട്ട എഐഐഎംഎസ് ഡയറക്ടര്‍ ഡോ.പി വേണുഗോപാല്‍ എഐഐഎംഎസ് ഭരണസമിതിയുടെ നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് വേണുഗോപാലിന്റെ പരാതി കോടതി പരിഗണിക്കുമെന്ന് ജസ്റിസ് അനില്‍ കുമാര്‍ അറിയിച്ചു.
ബുധനാഴ്ചയാണ് എഐഐഎംഎസ് ഭരണ സമിതി യോഗം ചേര്‍ന്ന് ഡയറക്ടറെ പുറത്താക്കാന്‍ തീരുമാനിച്ചത്.
സംവരണ വിരുദ്ധ സമരത്തോടെ കേന്ദ്രആരോഗ്യമന്ത്രി രാംദാസും ഡോക്ടര്‍ വേണുഗോപാലും തമ്മിലുണ്ടായ ഭിന്നതകളാണ് പുറത്താക്കലില്‍ കലാശിച്ചത്.
വേണുഗോപാലിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് എഐഐഎംഎസിലെ ഡോക്ടര്‍മാര്‍ ബുധനാഴ്ച സമരം പ്രഖ്യാപിച്ചിരുന്നു.ഡോക്ടര്‍മാരുടെ സമരം വ്യാഴാഴ്ചയും തുടരുകായാണ്.












Click it and Unblock the Notifications