Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍, എഞ്ചിനീയറിംഗ് കൗണ്‍സിലിംഗ് 10 മുതല്‍

തിരുവനന്തപുരം: മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് ജൂലൈ പത്തിന് ആരംഭിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇതാദ്യമായാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി കൗണ്‍സിലിംഗ് നടത്തുന്നത്. ആഗസ്ത് ഒന്നിന് എംബിബിഎസ്, ബിഡിഎസ് എന്നിവയുടെയും ആഗസ്ത് 14ന് എന്‍ജിനീയറിംഗ് ഉള്‍പ്പെടെ മറ്റ് എല്ലാ കോഴ്സുകളുടെയും ക്ലാസ്സുകള്‍ ആരംഭിക്കാന്‍ കഴിയും വിധമാണ് കൗണ്‍സിംലിഗ് പൂര്‍ത്തിയാക്കുക.

പ്രവേശനത്തിനും നടത്തിപ്പിനും മേല്‍നോട്ടം വഹിക്കാന്‍ പ്രൊഫഷണല്‍ കോളേജ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ നാലു സമിതികള്‍ രൂപീകരിച്ചു. ഫീസ് നിയന്ത്രണ സമിതി, പ്രവേശന മേല്‍നോട്ട സമിതി, ന്യൂനപക്ഷ പദവി ശുപാര്‍ശ സമിതി, സ്കോളര്‍ഷിപ്പ് മേല്‍നോട്ട സമിതി എന്നിവയാണവ.

മുന്‍ ഹൈക്കോടതി ജഡ്ജി പി.എ മുഹമ്മദാണ് ആദ്യ മൂന്ന് സമിതികളുടെയും ചെയര്‍മാന്‍. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണ് സ്കോളര്‍ ഷിപ്പ് മേല്‍നോട്ട സമിതിയുടെ ചുമതല.

ഇന്റര്‍ നെറ്റ് സംവിധാമുള്ള സ്ഥലങ്ങളില്‍ നിന്ന് ഓപ്ഷന്‍ രജിസ്റര്‍ ചെയ്യാം. ഇന്റര്‍ നെറ്റ് സൗജന്യമായി ഉപയോഗിക്കാനും സംവിധാനമൊരുക്കും. 23നാണ് ആദ്യ അലോട്ട്മെന്റ്.

മെഡിക്കല്‍, ഫാര്‍മസി കോഴ്സുകള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ജൂലൈ 24, 25 തീയതികളിലായി ഫീസ് അടയ്ക്കണം. എന്‍ജിനീയറിംഗ് ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേയ്ക്കുള്ള വദ്യാര്‍ത്ഥികള്‍ 26, 28 തിയ്യതികളിലാണ് ഫീസ് നല്‍കേണ്ടത്. കനറാ ബാങ്കിന്റെ തിരഞ്ഞെടുത്ത ശാഖകളില്‍ ഫീസ് അടയ്ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+