Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദ്യോഗസ്ഥരെ കാണാന്‍ ജയമാല വിസമ്മതിച്ചു

ബാംഗ്ലൂര്‍: ശബരിമല വിവാദത്തില്‍ കന്നഡ നടി ജയമാലയില്‍ നിന്നു തെളിവെടുക്കാന്‍ ബാംഗ്ലൂരിലെത്തിയ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ അവരെ കാണാനാകാതെ നാട്ടിലേക്ക് മടങ്ങി.

മുന്‍ കൂട്ടി അറിയിക്കാതെ വന്നതിനാല്‍ ജയമാല ഉദ്യോഗസ്ഥരെ കാണാന്‍ വിസമ്മതിക്കുകയായിരുന്നു. ബാംഗ്ലൂരിലെത്തിയ ശേഷം സിറ്റി പൊലീസ് വഴി കൂടിക്കാഴ്ചയ്ക്കു നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.

ചോദ്യങ്ങള്‍ എന്തൊക്കെയാണെന്നുള്ളതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിച്ചാല്‍ അത് അഭിഭാഷകനെ കാണിച്ചശേഷം എപ്പോള്‍ എവിടെവെച്ച് കാണാമെന്ന് കാര്യം അറിയിക്കാമെന്നനിലപാടിലാണ് ജയമാലയും ഭര്‍ത്താവ് എച്ച്. എം രാമചന്ദ്രയും.

സിറ്റി പൊലീസ് കമ്മിഷണര്‍ വഴി ജയമാലയെ അറിയിച്ചത് ഔദ്യോഗികമായ അറിയിപ്പാണെന്നും മറ്റൊരു അറിയിപ്പ് ഔദ്യോഗികമായി എഴുതി എത്തിക്കുക എളുപ്പമല്ലെന്നും കാരണം വെള്ളിയാഴ്ച നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗത്തിനു മുന്‍പ് കേരളത്തിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശമെന്നും തിരുവിതാംകൂര്‍ ദേവസ്വത്തിലെ വിജിലന്‍സ് ഓഫീസര്‍ പി.ജി അശോക് കുമാര്‍ വാര്‍ത്താലേഖകരെ അറിയിച്ചു.

വിജിലന്‍സ് ഓഫീസര്‍ പി.ആര്‍ ബാലചന്ദ്രനുമൊത്താണ് അശോക് കുമാര്‍ ചൊവ്വാഴ്ച രാത്രി ബാംഗ്ലൂരില്‍ എത്തിയത്. ബുധനാഴ്ച രാവിലെ ജയമാലയുമായി ബന്ധപ്പെടാന്‍ ബാംഗ്ലൂരിലെ ഒരു മലയാളി പത്രപ്രവര്‍ത്തകന്‍ വഴി ശ്രമം നടത്തിയെങ്കിലും അതു പരാജയപ്പെട്ടതോടെയാണ് വിജിലന്‍സ് സംഘം പൊലീസ് കമ്മിഷണറെ ആശ്രയിച്ചത്. സംഘത്തെ കമ്മിഷണര്‍ അഡീഷണല്‍ കമ്മിഷണര്‍ വിപിന്‍ ഗോപാലകൃഷ്ണയുടെ അടുത്തേക്കയച്ചു. വിപിന്‍ ഗോപാലകൃഷ്ണ ബന്ധപ്പെട്ടപ്പോള്‍ മൂന്‍കൂട്ടി അറിയിക്കാതെ കാണാന്‍ അനുമതി നല്‍കാനാകില്ലെന്ന് ജയമാലയുടെ ഭര്‍ത്താവ് അറിയിക്കുകയായിരുന്നു.

തങ്ങള്‍ എത്തിയത് കുറ്റാന്വേഷണത്തിനല്ലെന്നും ഇത്രനാളും മാധ്യമങ്ങള്‍ വഴി പുറത്തുവന്ന കാര്യങ്ങള്‍ ജയമാലയില്‍ നിന്നും നേരിട്ടറിഞ്ഞ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിന് സമര്‍പ്പിക്കാന്‍ വേണ്ടിയാണെന്നും അശോക് കുമാര്‍ പറഞ്ഞു.

ജയമാലയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ഇതിനകം അന്നത്തെ തന്ത്രി, മേല്‍ ശാന്തി, എന്നിവരടക്കം പതിനഞ്ചു പേരെയെങ്കിലും ചോദ്യം ചെയ്തുകഴിഞ്ഞു. ഇതിന്റെയും ബാംഗ്ലൂരില്‍ നടന്ന സംഭവങ്ങളുടെ വിശദവിവരങ്ങള്‍ ദേവസ്വം ബോര്‍ഡിനു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.

തെളിവെടുക്കാന്‍ ബാംഗ്ലൂരില്‍ പോകാന്‍ ബുധനാഴ്ചയാണ് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്. വിവാദത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ബോര്‍ഡ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. അതിനുമുന്‍പ് വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ട് കൈമാറും. സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ബോര്‍ഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+