സ്വാശ്രയനിയമം ന്യൂനപക്ഷവിരുദ്ധമല്ല: മന്ത്രി
ദില്ലി: സംസ്ഥാനത്തെ സ്വാശ്രയ കോളേജ് നിയമം ന്യൂനപക്ഷവിരുദ്ധമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ബില്ലിലെ ന്യൂനപക്ഷ നിര്‍വചനത്തില്‍ പോരായ്മകളുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ന്യൂനപക്ഷ പദവിയ്ക്ക് വേണ്ടി ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനെ സമീപിച്ച സംസ്ഥാനത്തെ രണ്ട് കോളജുകളുടെ അപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കും.
മെഡിക്കല്‍, എന്‍ജിനീയറിംഗ് കൗണ്‍സിലിംഗ് പട്ടിക പ്രകാരം നടക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
സ്വാശ്രയ നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും എം.എ.ബേബിയും വ്യാഴാഴ്ച കേന്ദ്രത്തിന് നിവേദനം നല്‍കും.












Click it and Unblock the Notifications