സുരക്ഷാ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പേവിഷബാധ നിയന്ത്രിക്കുന്നതിനായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ രൂപം നല്‍കിയ സുരക്ഷാ പദ്ധതി മന്ത്രി സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.
കോര്‍പ്പറേഷന്‍ പ്രതിനിധകള്‍ക്കൊപ്പം പൊതുജനങ്ങളെയും ഉള്‍പ്പെടുത്തിയാണ് പ്രസ്തുത പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി വളര്‍ത്തുനായ്ക്കള്‍ക്കായി കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയ ലൈസന്‍സിന്റെയും ഹെല്‍ത്ത് കാര്‍ഡിന്റെയും വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
തിരുവനന്തപുരം നഗരപരിധിയിലെ പത്ത് മൃഗാശുപത്രികളുടെ സഹകരണത്തോടെയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പദ്ധതി രൂപീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications