Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉയരം കൂടിയവര്‍ക്കായി വിവാഹ വെബ്സൈറ്റ്

കൊച്ചി: പൊക്കം കുറഞ്ഞവരെ പോലെ പൊക്കം കുറഞ്ഞവര്‍ക്കുമുണ്ട് ഒട്ടേരെ പ്രശ്നങ്ങള്‍. തങ്ങള്‍ക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഇവര്‍ക്കായി ഒരു വിവാഹ വെബ്സൈറ്റ് തുടങ്ങാനുള്ള ശ്രമത്തിലാണ് ടാള്‍ മെന്‍ അസോസിയേഷന്‍.

ഉയരമില്ലായ്മയില്‍ ദുഖിക്കുയും ഉയരം കൂട്ടാന്‍ നെട്ടോട്ടമോടുകയും ചെയ്യുന്ന വര്‍ക്കിടയില്‍ ഉയരക്കൂടുതല്‍ കാരണം തങ്ങളനുഭവിക്കുന്ന പ്രശ്നങ്ങള്‍ ലോകത്തെ അറിയിക്കുകയും തങ്ങളോട് മാനുഷികമായ സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുമാണ് ടാള്‍ മെന്‍ അസോസിയേഷന്‍.

ദൈനംദിന ആവശ്യങ്ങളടക്കം ജീവിതത്തിന്റെ മിക്ക ഘട്ടങ്ങളിലും തങ്ങള്‍ പ്രശ്നങ്ങള്‍ അഭിമുഖകരിക്കുകയാണെന്ന് സംഘടനാംഗങ്ങള്‍ പറയുന്നു. സ്വസ്ഥമായ ഒരു ബസ് യാത്ര, ആസ്വദിച്ച് ഒരു സിനിമകാണല്‍ ഇത്തരം ആവശ്യങ്ങള്‍ പോലും മറ്റുള്ളവരെപ്പോലെ തങ്ങള്‍ക്കു നിറവേറ്റാന്‍ കഴിയുന്നില്ലെന്ന ഇവര്‍ പരാതിപ്പെചുന്നു.

തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നാണ് ഇവര്‍ അധികൃതരോട് ആവശ്യപ്പെടുന്നത്. ബസുകളില്‍ വികലാംഗര്‍ക്ക് സീറ്റ് സംവരണം അനുവദിച്ചിരിക്കുന്നതുപോലെ ആറടിയില്‍ കൂടുതല്‍ ഉയരമുള്ളവര്‍ക്കായി സീറ്റ് സംവരണം വേണമെന്നാണ് ഇവരുടെ ഒരാവശ്യം.

കൂടാതെ ആശുപത്രികളിലെയും ഹോട്ടലുകളുടെയും കിടക്കകളുടെ നീളം വര്‍ദ്ധിപ്പിക്കുക, വാഹനങ്ങളുടെ സീറ്റുകള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നു. വാഹനങ്ങളിലെ സീറ്റുകള്‍തമ്മില്‍ ഇപ്പോള്‍ നിലവിലുള്ള അകലം വെച്ച് ആറടിയില്‍ ക്കൂടുതല്‍ ഉയരമുള്ള ഒരാള്‍ക്ക് ഇരിക്കാന്‍ കഴിയില്ലെന്ന് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് കണ്ടല്‍ക്കാവില്‍ പറഞ്ഞു.

വിവാഹകാര്യങ്ങളിലും ഇവര്‍ക്ക് ഈ ഉയരക്കൂടുതല്‍ വിനയാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഉയരക്കൂടുതല്‍ ഉള്ളവര്‍ക്ക് മാത്രമായി ഒരു വിവാഹ വെബ് സൈറ്റ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് അസോസിയേഷന്‍ ഭാരവാഹികള്‍.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും അത്തരത്തില്‍ കായികാദ്ധ്വാനം കൂടുതല്‍ വേണ്ടിവരുന്ന ജോലികളും സാധാരണക്കാരേക്കാള്‍ കാര്യക്ഷമമായി തങ്ങള്‍ക്കു ചെയ്യാന്‍ കഴിയുമെന്നും ഇത്തരത്തില്‍ലുള്ളവരെ ഉള്‍പ്പെടുത്തി ഒരി ഡിസാസ്റര്‍ മാനേജ്മെന്റ് ടീം രൂപീകരിക്കാനും പരിശീലനം നേടാനും അസോസിയേഷന്‍ അംഗങ്ങളില്‍ ചിലര്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനെക്കുറിച്ച് ആലോചിച്ചുവരികയാണെന്നും ജോര്‍ജ് പറഞ്ഞു.

സ്റാര്‍ ഹോട്ടലുകളിലും അത്തരത്തിലുള്ള മറ്റു സ്ഥാപനങ്ങളിലും സുരക്ഷാ ജോലിക്കാരായി പ്രവര്‍ത്തിക്കാന്‍ ഒരു ടാസ്ക് ഫോഴ്സിന് രൂപംനല്‍കിയിട്ടുണ്ടെന്ന് അസോസിയേഷനിലെ ഏറ്റവും വലിയ ഉയരക്കാരനായ കമറുദ്ദീന്‍ പറഞ്ഞു. എഴടി രണ്ടിഞ്ച് ഉയരമുള്ള കമറുദ്ദീന്‍ ഇപ്പോള്‍ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് ഫോര്‍ഴ്സില്‍ അംഗമാണ്.

1999ല്‍ തൃശ്ശൂരിലാരംഭിച്ച ടാള്‍ മെന്‍ അസോസിയേഷന്‍ എന്ന സംഘടന പിന്നീട് ഒരു ചാരിറ്റബിള്‍ ട്രസ്റായി രജിസ്റര്‍ ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഇതില്‍ 200 അംഗങ്ങളാണുള്ളത്. മിക്കവരും എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+