വത്സന്‍ തില്ലങ്കേരിയെ ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂര്‍: തലശ്ശേരി സബ്ജയിലില്‍ നിരാഹാരസമരം നടത്തിയ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേത്ത് മാറ്റി.
സിപിഎം പ്രവര്‍ത്തകന്‍ പുന്നാട്ടെ യാക്കൂബിന്റെ വധവുമായി ബന്ധപ്പെട്ടാണ് തില്ലങ്കേരിയെ അറസ്റുചെയ്തത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്ന് പരിശോധിച്ച ശേഷമാണ് നാലുമണിയോടെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
മുകളില്‍ നിന്നുള്ളനിര്‍ദ്ദേശമാണെന്ന് പറഞ്ഞ് കനത്ത പൊലീസ് കാവലില്‍ ബലമായി ആംബുലന്‍സില്‍ കൊണ്ടുപോകുകയായിരുന്നു. നേതാവിനെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയ്ക്ക് മുന്നില്‍ പ്രകടനം നടത്തി.
മെഡക്കല്‍ കോളജിലും തില്ലങ്കേരി നിരാഹാരം തുടരുകയാണ്. രാഷ്ട്രീയപ്രേരിതമായാണ് തന്നെ അറസ്റ് ചെയ്തതെന്നാരോപിച്ചാണ് നിരാഹാരസമരം. ബുധനാഴ്ച രാവിലെ ഡോക്ടര്‍മാര്‍ തില്ലങ്കേരിയെ പരിശോധിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതിക്ക് കുഴപ്പമൊന്നുമില്ലെന്നായിരുന്നു വിശദീകരണം.
എന്നാല്‍ ഉച്ചകഴിഞ്ഞ് തലശ്ശേരി ആര്‍എംഒ സ്ഥലത്തെത്തി വീണ്ടും പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വത്സന് ജാമ്യം ലഭിക്കുന്നതിനായി അഡ്വ. അംബികാസുതന്‍ മുഖേന തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications