എംപിമാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം: വി.എസ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി എംപിമാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത എം.പി മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
വയനാട്ടില്‍ കടക്കെണിമൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്കു വേണ്ടി വിദര്‍ഭയില്‍ അനുവദിച്ചതുപോലുള്ള പദ്ധതികള്‍ നടപ്പിലാക്കുക, കേരളത്തില്‍ ഐഐടി സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടിയും കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് വി.എസ് എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി.
രാജ്യസഭയില്‍ നിന്നും ലോക്സഭയില്‍ നിന്നുമായി കേരളത്തില്‍ നിന്നുള്ള 29 എംപിമാരില്‍ 14 പേര്‍ മാത്രമാണ് വ്യാഴാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications