വായ്പാ പരിധി കുറച്ച നടപടി പുന:പരിശോധിക്കണം
തിരുവനന്തപുരം: കേരളത്തിന് അനുവദിക്കുന്ന വായ്പയുടെ പരിധി കുറച്ച നടപടി പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യൂതാനന്ദന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തന്റെ ദില്ലി സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ നേരിട്ടു കണ്ട് ഇക്കാര്യം ആവശ്യപ്പെടും. കേന്ദ്രം നടപ്പാക്കുന്ന സുവര്‍ണ ചതുഷ്കോണ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും.
പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും അതിന്റെ പേരില്‍ സംസ്ഥാനത്തുനിന്നും പണം പിരിക്കുന്നുണ്ട്. കണ്ണൂരില്‍ വിമാനത്താവളം അനുവദിക്കുക, വല്ലാര്‍പ്പാടം പദ്ധതി വേഗത്തിലാക്കാന്‍ നടപടികള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications