എയര്‍ടെല്‍ ഫിക്സഡ് ഫോണ്‍ സര്‍വീസ് തുടങ്ങി
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സെല്ലുലാര്‍ ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍ ഫിക്സഡ് വയര്‍ലെസ് ഫോണ്‍ സര്‍വീസ് തുടങ്ങി.
ലോക്കല്‍ കോളിനും സര്‍ക്കിളിനുള്ളിലെ മൊബൈല്‍ ഫോണുകളിലേക്കുള്ള കോളിനും മൂന്ന് മിനുട്ടിന് 1.20 രൂപ എന്നതാണ് നിരക്ക്. ജിഎസ്എം, സിഡിഎംഎ മൊബൈല്‍ ഫോണുകളിലേക്ക് ഒരേ നിരക്കാണ്. അതേ സമയം മറ്റു ഫിക്സഡ് ലൈനുകളിലേക്ക് മിനുട്ടിന് 1.20 രൂപയായിരിക്കും നിരക്ക്.
എസ്ടിഡി നിരക്ക് മിനുട്ടിന് 2.40 രൂപയാണ്. നാലായിരം ടൗണുകളിലാണ് തുടക്കത്തില്‍ എയര്‍ടൈല്‍ ഫിക്സഡ് വയര്‍ലൈസ് ഫോണ്‍ സര്‍വീസ് തുടങ്ങുന്നതെന്ന് ഭാരതി എയര്‍ടെല്‍ ജോയിന്റ് പ്രസിഡന്റ് സഞ്ജയ് കപൂര്‍ പറഞ്ഞു.












Click it and Unblock the Notifications