Get Updates
Get notified of breaking news, exclusive insights, and must-see stories!

2000 കോടിയുടെ കാര്‍ഷിക പാക്കേജ് അനുവദിക്കണം: മുഖ്യമന്ത്രി

ദില്ലി: സംസ്ഥാനത്തിന് 2000 കോടിയുടെ കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്ന് ആസൂത്രണ കമ്മിഷനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കാര്‍ഷിക പാക്കേജില്‍ പാലക്കാട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകള്‍ക്കുപുറമെ ഇടുക്കിയെക്കൂടി ഉള്‍പ്പെടുത്തുക, കാര്‍ഷിക പരമ്പരാഗത മേഖലയ്ക്ക് 2000 കോടി രൂപയുടെ സഹായം അനുവദിക്കുക, ബാങ്കുകളുടെ വായ്പാ നിക്ഷേപ അനുപാതം ക്രമീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം കമ്മിഷന്‍ ഉപാധ്യക്ഷന് സമര്‍പ്പിച്ചിട്ടുണ്ട്.

കേരളത്തിന്റെ ആവശ്യങ്ങള്‍ വേണ്ടവിധം പരിഗണിക്കുമെന്ന് അലുവാലിയ അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്, വിദ്യാഭ്യാസ മന്ത്രി എം.എ ബേബി, ആരോഗ്യമന്ത്രി പി.കെ. ശ്രീമതി, റവന്യൂ മന്ത്രി കെ.പി രേജേന്ദ്രന്‍ എന്നിവരാണ് മുഖ്യമന്ത്രിയൊടൊപ്പമുണ്ടായിരുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ , കേന്ദ്ര ധനമന്ത്രി പി.ചിദംബരം എന്നിവരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേരളത്തിലെ കാര്‍ഷിക മേഖയ്ക്ക് വിദര്‍ഭ മാതൃകയയിലുള്ള പാക്കേജ് അനുവദിക്കുന്ന കാര്യം ഇവരുമായും ചര്‍ച്ചചെയ്തിട്ടുണ്ട്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+