പ്രകോപനപരമായ പ്രസംഗം: താക്കറെയ്ക്ക് കോടതി നോട്ടീസ്
മുംബൈ: പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ശിവസേനാ നേതാവ് ബാല്‍ താക്കറെയ്ക്കും പാര്‍ട്ടി മുഖപത്രമായ സാമ്നയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ സഞ്ജയ് റാവത്തിനും മുംബൈയിലെ പ്രാദേശിക കോടതി നോട്ടീസയച്ചു.
ആഗസ്ത് മൂന്നാം തിയ്യതി കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. സാമുദായിക കലാപങ്ങള്‍ക്ക് കാരണമായേക്കാവുന്ന തരത്തില്‍ പ്രസംഗിക്കുകയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തതിനാണ് ഇരുവര്‍ക്കുമെതിരെ അന്ധേരിയിലെ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ഉത്തര്‍ ഭാരതീയ വികാസ് പരിഷദ് ഭാരവാഹിയായ മുന്നാ തൃപ്തി ഫയല്‍ചെയ്ത ഹര്‍ജിയിന്മേലാണ് കോടതിയുടെ നടപടി.
അടുത്തിടെ പാര്‍ട്ടിയുടെ 39-ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ മതവികാരമുണര്‍ത്തുകയും കലാപങ്ങള്‍ക്ക് പ്രോത്സാഹനംനല്‍കുകയും ചെയ്യുന്നതരത്തില്‍ പ്രസംഗിച്ചുവെന്നതാണ് താക്കറെക്കെതിരെയുള്ള പരാതി. ഹിന്ദുക്കളോട് ഉണരാനും പുറത്തുനിന്നെത്തിയവര്‍ക്കെതിരെ സംഘടിക്കാനും നിര്‍ദ്ദേശിക്കുന്ന താക്കറെയുടെ പ്രസംഗം സാമുദായി വികാരങ്ങളെ വ്രണപ്പെടുത്താന്‍ തക്കതാണെന്ന് മുന്നാ തൃപ്തി പരാതിയില്‍ കുറ്റപ്പെടുത്തി.
ഈ പ്രസംഗത്തിലെ ഇത്തരം ഭാഗങ്ങള്‍ പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ പ്രസിദ്ധീകരിച്ചുവെന്നതാണ് സഞ്ജയ്യ്ക്കെതിരെയുള്ള ആരോപണം.
സാമാദായി കലാപങ്ങള്‍ക്കു കാരണമായേക്കാവുന്ന ഇത്തരത്തിലുള്ള പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടുള്ളതാണ്.












Click it and Unblock the Notifications