Get Updates
Get notified of breaking news, exclusive insights, and must-see stories!

എയിംസ് ഡോക്ടര്‍മാര്‍ സമാന്തര ഒപി സര്‍വീസ് തുടങ്ങി

ദില്ലി: ഡോ.പി.വേണുഗോപാലിനെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് എഐഐഎംഎസിലെ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നു.

സമരം മൂലം ചികിത്സകിട്ടാതെ വലയുന്ന രോഗികളെ സഹായിക്കുന്നതിനായി ഡോക്ടര്‍മാര്‍ സമാന്തര ഒപി സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

തങ്ങള്‍ സമരം തുടരുമെന്നും അത് രോഗികള്‍ക്ക് ദുരിതാമാകാതിരിക്കാനാണ് സമാന്തര സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

ആരോഗ്യമന്ത്രി രാംദാസിന്റെ നടപടികളാണ് കാര്യങ്ങള്‍ ഇത്രത്തോളമെത്തിച്ചതെന്നും പ്രധാമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കുന്നതുവരെ തങ്ങള്‍ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രി ആശുപത്രി പരിസരത്ത് ടെന്റുകള്‍ കെട്ടാനുള്ള ഡോക്ടര്‍മാരുടെ ശ്രമം പൊലീസ് തടഞ്ഞുവെന്നും ഇതിനെത്തുടര്‍ന്ന് പൊലീസും ഡോക്ടര്‍മരും തമ്മില്‍ പ്രശ്നമുണ്ടായതായും മിശ്ര വെളിപ്പെടുത്തി.

സമരത്തെത്തുടര്‍ന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്റെയും അത്യാഹിത വിഭാഗത്തിന്റെയും പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+