കുര്യനും രാജനും ഇസ്മയിലും സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി.ജെ.കുര്യന്‍, പി.ആര്‍.രാജന്‍, കെ.ഇ.ഇസ്മയില്‍ എന്നിവര്‍ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ രാജ്യസഭാ അധ്യക്ഷന്‍ ഭൈറോണ്‍ സിംഗ് ഷെഖാവത്ത് മൂന്ന് പേര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
പാര്‍ലമെന്ററികാര്യമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി, സഹമന്ത്രി സുരേഷ് പചൂരി, രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ജസ്വന്ത്സിംഗ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കുര്യന്‍ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇസ്മയിലിനും രാജനും ആദ്യമായാണ് രാജ്യസഭാംഗങ്ങളാവുന്നത്. ഇസ്മയില്‍ മലയാളത്തിലും കുര്യനും രാജനും ഇംഗ്ലീഷിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.












Click it and Unblock the Notifications