ഗള്‍ഫിലേയ്ക്കുള്ള വിമാനയാത്രക്കാരുടെ എണ്ണം കുറയുന്നു
തിരുവനന്തപുരം: കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിലുള്ള വിമാനയാത്രക്കാരുടെ എണ്ണം കുറയുന്നു. വിദേശയാത്രയ്കുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സ് തയ്യാറാകുന്നതിലെ കടമ്പകളും കാലതാമസവുമാണ് വിദേശയാത്രക്കാരില്‍ കുറവുണ്ടാകാന്‍ കാരണമാകുന്നതെന്ന് കേരളത്തിലെ എയര്‍ലൈന്‍ പ്രതിനിധികളുടെ( കേരളാ ചാപ്റ്റര്‍ ബോര്‍ഡ് ഓഫ് എയര്‍ലൈന്‍ റപ്രസന്റേറ്റീവ്സ്) യോഗം അഭിപ്രായപ്പെട്ടു.
എയര്‍ ഇന്ത്യാ, ഇന്ത്യന്‍ എയര്‍ ലൈന്‍സ് എന്നിവയില്‍ യാത്രക്കാരുടെ നിരക്കില്‍ 40 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്നും യോഗം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇതിന് എത്രയും വേഗം പരിഹാരം കണ്ടെത്താനും എമിഗ്രേഷന്‍ ക്ലിയറന്‍സ് നടപടികള്‍ വേഗത്തിലാക്കാനുമായി സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളോട് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഇപ്പോള്‍ നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെപ്പറ്റി ആലോചിക്കേണ്ടിവരുമെന്ന് എയര്‍ലൈന്‍സ് പ്രതിനിധികള്‍ മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications