കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഐസ്ക്രീം കേസ് പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്ജിയിന്മേല് എല്ലാ പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.
കേസിലെ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോഴിക്കോട് അസിസ്റന്റ് സെഷന്‍സ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അപ്പീല്‍ നല്‍കിയിരുന്നു.
കേസിലെ സാക്ഷികള്‍ സമ്പന്നരായതുള്പ്പെടെയുള്ള പല വശങ്ങളും കോടതി പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
Story first published: Friday, July 7, 2006, 5:30 [IST]