മലയാളി ഇറാഖില്‍ കുഴിംബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
കൊല്ലം: കുവൈത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയുടെ ട്രക്ക് ഡ്രൈവറായി ഇറാഖില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി കുഴിബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.
കൊല്ലത്തിനടുത്ത് എളമ്പല്‍ സ്വദേശിയായ ബിജുമോന്റെ (33) മരണത്തെ കുറിച്ച് വ്യാഴാഴ്ചയാണ് വീട്ടുകാരെ അറിയിക്കുന്നത്. ജൂലൈ ഒന്നിന് ചരക്കുകളുമായി ബാഗ്ദാദിന് സമീപമുള്ള യുഎസ് ക്യാമ്പിലേക്ക് പോവുമ്പോഴാണ് ദുരന്തം സംഭവിച്ചത്.
കൊല്ലത്തെ റിക്രൂട്ടിംഗ് ഏജന്‍സി വഴി ജോലി ലഭിച്ച ബിജുമോന്‍ ആറു മാസം മുമ്പാണ് കുവൈത്തിലേക്ക് പോകുന്നത്. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രത്തിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കിലെ ഡ്രൈവറായാണ് താന്‍ ജോലി ചെയ്യേണ്ടതെന്ന കാര്യം കുവൈത്തിലേക്ക് പോകുമ്പോള്‍ കുഞ്ഞുമോന് അറിയില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജോലി ഏറെ ബുദ്ധിമുട്ടുള്ളതായതിനാല്‍ നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ബിജുമോന്‍ പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ബിജുമോന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി വീട്ടുകാര്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications