കടലില്‍ കാണാതായ പൂജാരികള്‍ക്കായി തിരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: ആറാട്ട് ഘോഷയാത്രയ്ക്കു ശേഷമുള്ള ചടങ്ങിനിടെ തിരയില്‍പ്പെട്ട് കാണാതായ പൂജാരിയ്ക്കും സഹായിക്കും വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് വിഴിഞ്ഞം മുല്ലൂര്‍ മകയിരത്തില്‍ കുട്ടന്‍ എന്ന രാജേഷ്, മുല്ലൂര്‍ പടിഞ്ഞാറ്റത്തുവീട്ടില്‍ സി. വിദ്യാധരന്‍ എന്നിവരെ കാണാതായത്.
രാത്രി വൈകിയിട്ടും ഇവരെ കണ്ടെത്താനാവാത്തതിനാല്‍ നിര്‍ത്തിവെച്ച തിരച്ചില്‍ വെള്ളിയാഴ്ച രാവിലെ വീണ്ടും തുടങ്ങുകയായിരുന്നു. മറൈന്‍ എന്‍ഫോസ്മെന്റിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.
വെള്ളിയാഴ്ച രാവിലെ കൊല്ലം നീണ്ടകരയില്‍ നിന്നും മറൈന്‍ എന്‍ഫോസ്മെന്റിന്റെ ഒരു ബോട്ടുകൂടി തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്. കോസ്റ് ഗാര്‍ഡും ഫയര്‍ഫോഴ്സും ലൈഫ് ഗര്‍ഡും നാട്ടുകാരും തിരച്ചിലിന് സഹായിക്കുന്നുണ്ട്.
തോട്ടം ശിവനഗറിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം സമാപിക്കുന്നതിന്റെ ഭാഗമായുള്ള ആറാട്ടിനാണ് ഘോഷയാത്ര തോട്ടം കടല്‍ത്തീരത്ത് എത്തിയത്. ക്ഷേത്രപൂജാരിയും മറ്റു സഹായികളുമായി പാറക്കൂട്ടത്തിനരികിലെ ഒരു ഭാഗത്ത് കര്‍മ്മങ്ങള്‍ തുടരവെകൂറ്റന്‍ തിരമാല അടിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെങ്കിലും രാജേഷും വിദ്യാധരനും തിരയില്‍പ്പെട്ടുപോകുകയായിരുന്നു. ആദ്യം കാണാതായത് രാജേഷിനെയാണ്. ഏറെ നേരം കടലില്‍ പൊങ്ങിത്താണതിനുശേഷമാണ് വിദ്യാധരനെ കാണാതായത്. എങ്കിലും രക്ഷപ്പെടുത്താനായി നാട്ടകാര്‍ക്കും പൊലീസിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.












Click it and Unblock the Notifications