വര്‍ഷത്തില്‍ 240 കോടി രൂപയുടെ വൈദ്യുതി മോഷണം
പാലക്കാട്: സംസ്ഥാനത്ത് വര്‍ഷത്തില്‍ 240 കോടി രൂപയുടെ വൈദ്യുതി മോഷണം നടക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.
വൈദ്യുതി മോഷണത്തിന്റെ 25 മുതല്‍ 45 ശതമാനം വരെ മാത്രമേ കണ്ടെത്താനാവുന്നുള്ളൂവെന്നും മന്ത്രി അറിയിച്ചു. പാലക്കാട്ട് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വൈദ്യുതി മോഷണം തടയുന്നതിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ക്വാഡുകള്‍ രൂപീകരിക്കും. വൈദ്യുതി മോഷണം ഇല്ലാതാക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം ഉണ്ടായേ തീരൂവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications