കടലാക്രമണം തടയാന്‍ 175 കോടിയുടെ പദ്ധതി
തിരുവനന്തപുരം: കടലാക്രമണം തടയാന്‍ 175 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ അറിയിച്ചു. ഗ്രാമീണ ജലഗതാഗത വികസനത്തിന് 225 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കും.
13-ാം ധനകാര്യ കമ്മിഷന്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കും. പൂനെയിലെ കേന്ദ്ര ജല, ഊര്‍ജ ഗവേഷണ സ്റേഷന്‍ രൂപകല്പന ചെയ്ത ജിയോ ഫാബ്രിക് ഫില്‍ട്ടര്‍ മെത്തേഡിലായിരിക്കും കടല്‍ഭിത്തികള്‍ നിര്‍മിക്കുക. ഇത്തരം ഭിത്തികള്‍ കെട്ടുന്നതോടെ കടലാക്രമണത്തില്‍ നിന്നും പ്രദേശം മുഴുവനും സംരക്ഷിക്കപ്പെടും.
കോവളത്തു നിന്നും നീലേശ്വരം വരെയുള്ള വെസ്റ് കോസ്റ് കനാല്‍ ആധുനിക ജല ഗതാഗത സംവിധാനങ്ങള്‍ക്ക് യോജിച്ച രീതിയില്‍ വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications