ശബരിമല വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ
തിരുവനന്തപുരം: കനന്നഡ നടി ജയമാലയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.
ദേവപ്രശ്നത്തില്‍ നിര്‍ദേശിച്ച പരിഹാരക്രിയകള്‍ ഈ മാസം തുടങ്ങുമെന്ന് ദേവസ്വം പ്രസിഡന്റ് ജി.രാമന്‍നായര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് വിഭാഗം യോഗത്തില്‍ സമര്‍പ്പിച്ചു. അന്വേഷണ സംഘവുമായി ഫോണില്‍പ്പോലും സംസാരിക്കാന്‍ ജയമാല തയ്യാറായില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോര്‍ട്ട് യോഗം വിശദമായി ചര്‍ച്ചചെയ്തു. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ തീരുമാനമായത്.
ദേവപ്രശ്നത്തില്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരക്രിയകളുടെ വിശദവിവരമടങ്ങിയ ചാര്‍ത്തിന്റെ പകര്‍പ്പ് പ്രശ്നം നടത്തിയ ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രത്യേക ദൂതന്‍ വഴിയാണ് പണിക്കര്‍ ബോര്‍ഡിന് ചാര്‍ത്ത് കൈമാറിയത്.












Click it and Unblock the Notifications