സ്വാശ്രയ നിയമം സ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി
ദില്ലി: സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ കോളജ് നിയമം സ്റേ ചെയ്യണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം സുപ്രിം കോടതി തള്ളി.
നിയമത്തിനെതിരെ കേരള ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി മാനേജ്മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കി.
ഇത് സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമമാണെന്നും അതിനാല്‍ ഹൈക്കോടതിയെയാണ് മാനേജ്മെന്റുകള്‍ സമീപിക്കേണ്ടിയിരുന്നതെന്നും സുപ്രിം കോടതി വ്യക്തമാക്കി. എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയെന്ന് ബെഞ്ച് ചോദിച്ചു. സ്വാശ്രയ കോളജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് സുപ്രിം കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് മാനേജ്മെന്റുകളുടെ അഭിഭാഷകര്‍ വാദിച്ചെങ്കിലും ഹൈക്കോടതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമാവുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
പ്രശ്നത്തില്‍ ഹൈക്കോടതിയെ സമീപിക്കേണ്ടിയിരുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വേണുഗോപാല്‍ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ തന്നെ വാദമുന്നയിച്ചു.












Click it and Unblock the Notifications