ശ്രീനഗറില്‍ ഗ്രനേഡാക്രമണത്തില്‍ അഞ്ച്പേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഒരു പള്ളിക്കുസമീപം തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 32പേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്തു.
മുന്‍ മന്ത്രി സക്കീനാ എറ്റൂവിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തീവ്രാദികള്‍ ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു. ആക്രമണത്തില്‍ സക്കീനയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. സൈനിക ഹെലിക്കോപ്റ്ററിലാണ് എറ്റുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സക്കീന്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ ജില്ലാ നേതാവ് ഗുലാം നബി ദര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
കൊല്ലപ്പെട്ട മറ്റുള്ളവര്‍ സ്ഥലവാസികളാണെന്ന് പൊലീസ് വ്യക്തമാക്കി. പരിക്കേറ്റ മറ്റുള്ളവരെയെല്ലാം വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്.
ശ്രീനഗറില്‍ നിന്ന് 74കിലോമീറ്റര്‍ അകലെ കുല്‍ഗാമിലാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് ആക്രമണം നടന്നത്.
നാലുവര്‍ഷമായി തീവ്രവാദ സംഘടനകള്‍ സക്കീനയെ നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനകയും ഏറ്റെടുത്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications