Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

ദില്ലി: കേരളമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പ്രധാമന്ത്രി മന്‍മോഹന്‍സിംഗുമായി കൂടിക്കാഴ്ച നടത്തി.

താനുള്‍പ്പെടെയുളള മന്ത്രതലസംഘം സംസ്ഥാനത്തിനുവേണ്ടി ആവശ്യപ്പെട്ട കാര്യങ്ങളില്‍ അടിയന്തരവും അനുഭാവപൂര്‍ണവുമായനടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചക്കുശേഷം മുഖ്യമന്ത്രി അറിയിച്ചു.

സ്വാശ്രയ നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുക, കേരളത്തിലെ കാര്‍ഷിക മേഖലയ്ക്കായി വിദര്‍ഭ മോഡല്‍ പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ക്കാണ് ചര്‍ച്ചയില്‍ പ്രാധാന്യം നല്‍കിയത്.

സുവര്‍ണചതുഷ്കോണം റോഡ് പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തുക, സാമ്പത്തിക കടമെടുപ്പിന് ഉദാരമായ സമീപനം സ്വീകരിക്കുക, തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ എഐഐഎംഎസ് പദവിയിലേക്കുയര്‍ത്തുന്നതിനാവശ്യമായ സഹായം അനവദിക്കുക തുടങ്ങിയകാര്യങ്ങളാണ് പ്രധാമനന്ത്രിയോട് ആവശ്യപ്പെട്ടതെന്ന് വി.എസ് വ്യക്തമാക്കി.

റയില്‍വെ വികസനമടക്കമുള്ള കാര്യങ്ങളില്‍ കേരളത്തെ നിരന്തരമായി അവഗണിക്കുകയാണെന്ന കാര്യവും പ്രധാമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കഴിഞ്ഞാലുടന്‍ കേരളം സന്ദര്‍ശിച്ച് കാര്‍ഷിക പ്രശ്നങ്ങള്‍ പഠിക്കുമെന്നും പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ വല്ലാര്‍പാടം പദ്ധതി തുടങ്ങാമെന്നും പ്രധാമന്ത്രി ഉറപ്പുനല്‍കിയതായി അച്യാതാനന്ദന്‍ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഏഴ് മന്ത്രിമാര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടരി എസ്.രാജേന്ദ്രന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ്, കേരള ഹൗസ് റസിഡന്‍ഷ്യല്‍ കമ്മിഷണര്‍, സംസഥാന ആസൂത്രണബോര്‍ഡ് ഉപാദ്യക്ഷന്‍ പ്രഭാത് പട്നായിക് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തിന്റെ ആവശ്യങ്ങളടങ്ങുന്ന നിവേദനം സംഘം പ്രധാമന്ത്രിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+