കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി.എസ് ശനിയാഴ്ച പ്രധാനമന്ത്രിയെ കാണും

  • By Staff
Google Oneindia Malayalam News

ദില്ലി: ദില്ലി സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ശനിയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തും.

സ്വാശ്രയ വിദ്യാഭ്യാസ നിയമം ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുക, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, വിഴിഞ്ഞം തുറമുഖം എന്നിവ നടപ്പാക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുക, തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പദവിയിലേക്ക് ഉയര്‍ത്തുന്നതിന് 150 കോടി അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ വി.എസ് പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്യും.

ചര്‍ച്ചയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ശിലാസ്ഥാപനം നടത്താന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്നും വി.എസ് ദില്ലിയില്‍ വാര്‍ത്താലേഖകരെ അറിയിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X