Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പള്ളിക്കര കടപ്പുറത്തുനിന്ന് ശനിയാഴ്ച രാവിലെ നാടന്‍വള്ളത്തില്‍ മത്സ്യബന്ധനത്തിനുപോയ ഒരു സംഘം തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. ഇവരില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു.

പള്ളിക്കര കടപ്പുറത്തെ രവീന്ദ്രന്‍(48) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പ്രദീപന്‍ (27) എന്നയുവാവിനെ കാണാതായി. പ്രദീപനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

തിരച്ചിലിനായി ഫിഷറീസ് അധികൃതര്‍ തീരസംരക്ഷണ സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ബേക്കലിലെ പത്മനാഭന്റെ ഉടമസ്ഥതയിലുള്ള കാവിലമ്മ എന്ന വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ 17 പേരാണ് കരയില്‍നിന്നും 30മീറ്റര്‍ അകലെ തിരകളില്‍പ്പെട്ടത്.

അപടത്തില്‍ പരിക്കേറ്റ പ്രഭാകരന്‍, രമേശന്‍, സത്യന്‍, ശശിധരന്‍, രാധാകൃഷ്ണന്‍ എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റുമത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+