കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം ചൊവ്വാഴ്ചയെത്തും
ദില്ലി: കാലവര്‍ഷക്കെടുതികള്‍ അന്വേഷിക്കുന്നതിനായി കേന്ദ്രസംഘം ചൊവ്വാഴ്ച സംസ്ഥാനത്തത്തും. ആഭ്യന്തര വകുപ്പ് ജോ. സെക്രട്ടറി ഡി.എസ് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം ജൂലൈ 11മുതല്‍ 14വരെയാണ് കേരളത്തില്‍ പര്യടനം നടത്തുക.
കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലുമായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മന്ത്രിമാരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കേന്ദ്ര സംഘത്തെ അയയ്ക്കാന്‍ തീരുമാനമായത്.
സഹായധനമായി 149കോടിരൂപ അടിയന്തരമായി അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കാലവര്‍ഷക്കെടുതികളില്‍ സംസ്ഥാനത്ത് 220ല്‍ കൂടുതല്‍ ആളുകള്‍ മരിക്കുകയും കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നും വി.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി കേരളത്തിനായി ദൈര്‍ഘ്യമേറിയ ദുരിതാശ്വാസ പദ്ധതികള്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ധനകാര്യം, ആസൂത്രണം, ഗ്രാമവികസനം, വനം, പരിസ്ഥിതി മന്ത്രാലയ പ്രതിനിധികളും കേന്ദ്ര സംഘത്തിലുണ്ടാകും.












Click it and Unblock the Notifications