ആറളം ഫാമിലെ പകുതി ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യും: മന്ത്രി
കണ്ണൂര്‍: ആറളം ഫാമിലെ 7558 ഹെക്ടര്‍ സ്ഥലത്തിന്റെ പകുതി കണ്ണൂര്‍, വയനാട് ജില്ലകളിലെ ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് വിതരണം ചെയ്യുമെന്ന് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു.
ഭൂമി വിതരണം ചെയ്യുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ആദിവാസികള്‍ക്ക് മുന്‍ഗണന നല്‍കും. ജില്ലാ കളക്ടറും റവന്യു ഉദ്യോഗസ്ഥരുമടങ്ങുന്ന സമിതി യോഗ്യരായ ആദിവാസികളെ തിരഞ്ഞെടുക്കും.
ആദിവാസികള്‍ക്ക് വീട് വയ്ക്കുന്നതിന് അനുവദിച്ച തുകയുടെ ഒരു ഭാഗം ഉടന്‍ അനുവദിക്കും. ആറളം ഫാമില്‍ താമസിക്കുന്ന 840 ആദിവാസികള്‍ക്ക് കുടിലുകളുടെ അറ്റക്കുറ്റപ്പണിയ്ക്കായി 3000 രൂപയും കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് 1000 രൂപയും നല്‍കും. ആറളം ഫാമില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥാപിക്കും.
സംസ്ഥാനത്ത് 30 കോടി ചെലവില്‍ വൈദ്യുതി ബോര്‍ഡ് ഏഴ് സബ് സ്റേഷനുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications