ദേവസ്വം നിയമനം: അന്തിമവിധിക്കു വിധേയം
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ പിന്നോക്കക്കാര്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബോര്‍ഡ് ഉത്തരവ് കോടതിയിലുള്ള ഹര്‍ജികളിലുള്ള അന്തിമ വിധിക്കു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റിസ് വി.കെ ബാലി, ജസ്റിസ് എം. രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് 33ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് നിശ്ചയിച്ചിരുന്നു. ഇതിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി നാരായണപണിക്കരും നങ്ങ്യാര്‍കുളങ്ങര സ്വദേശി എന്‍.മുരളീധരനുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ഇക്കാര്യത്തില്‍ ബോര്‍ഡിനോടും സര്‍ക്കാറനോടും പത്തുദിവസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
ആഗസ്ത് പതിനാലിനാണ് ഹര്‍ജിയിന്മേല്‍ കോടതി വിധിപറയുക. അതിനുമുമ്പ് ഏതെങ്കിലും തസ്തകകളിലേക്ക് നിയമനം നടത്തിയാല്‍ അത് അന്തിമ വിധിയ്ക്ക് വിധേയമായിരിക്കും.












Click it and Unblock the Notifications