സ്വകാര്യമേഖലയോട് വിവേചനം കാണിക്കില്ല: മന്ത്രി
കണ്ണൂര്‍: സ്വകാര്യ മേഖലയോട് വിവേചനം കാണിക്കില്ലെന്ന് വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു.
സംസ്ഥാനത്തേക്ക് വ്യവസായികളെ ആകര്‍ഷിക്കാനായി നിയമങ്ങളും ചട്ടങ്ങളും കൂടുതല്‍ ലളിതമാക്കും. കേരളത്തിലെ വ്യവസായ നഗരികളിലെ നിയമങ്ങളില്‍ നിലനില്‍ക്കുന്ന അപകാതകെളെക്കുറിച്ചും പഠിക്കുന്ന സമിതി രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ട് പ്രകാരം വേണ്ട നടപടികള്‍ കൈക്കൊള്ളും. കണ്ണൂരില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മലബാറിലെ വ്യവസായ മേഖലയിലെ വികസനത്തിന് വേണ്ടി ഒരു മാസ്റര്‍പ്ലാന്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications