നടി ജയമാലയുടെ കോലം കത്തിച്ചു
തിരുവന്തപുരം: വെള്ളിയാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം നടക്കുന്നതിനിടയില്‍ ബോര്‍ഡ് ആസ്ഥാനത്തിന് പുറത്ത് ബോര്‍ഡിലെ ഒരു വിഭാഗം ജോലിക്കാര്‍ നടി ജയമാലയുടെ കോലം കത്തിച്ചു.
ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയെന്നം വിഗ്രഹത്തില്‍ തൊട്ടുവെന്നുമുള്ള ജയമാലയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബോര്‍ഡ് ആസ്ഥാനത്തേക്ക് റാലിയായി എത്തിയാണ് ജോലിക്കാര്‍ കോലം കത്തിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
ശബരിമയില്‍ ദര്‍ശനം നടത്തിയെന്നം വഗ്രഹത്തില്‍ സ്പര്‍ശിച്ചുവെന്നുമുള്ള കന്നഡ നടി ജയമാലയുടെ പ്രസ്താവനയെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാന്‍ വെള്ളിയാഴ്ച ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു.
ജയമാല യഥാര്‍ത്ഥ ഭക്തയായിരുന്നുവെങ്കില്‍ ചെയ്തുപോയ തെറ്റില്‍ മാപ്പുപറഞ്ഞ് വിവാദം അവസാനിപ്പിച്ചേനെയെന്നും എന്നാല്‍ പകരം അവരുടെ പ്രവൃത്തികളും പ്രതികരണങ്ങളും വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലുള്ളതാണ്- ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്‍ നായര്‍ അഭിപ്രായപ്പെട്ടു.
അയ്യപ്പന് സ്ത്രീ സാമീപ്യമുണ്ടായെന്ന് ദേവപ്രശ്ന വിധിയനുസരിച്ച് പരിഹാര ക്രിയകള്‍ നടത്താനും യോഗം തീരുമാനിച്ചതായി രാമന്‍ നായര്‍ അറിയിച്ചു. പരിഹാര ക്രിയകള്‍ മിഥുമാസം അവസാനം തുടങ്ങും.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടുകള് നല്‍കിയാണ് തുടക്കം. 14ന് രാവിലെ മുതലാണ് പരിഹാരക്രിയ. പരിഹാരക്രിയകള്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ദേവപ്രശ്നം സംബന്ധിച്ച തീരുമാനമെടുക്കാനുള്ള പൂര്‍ണഅവകാശം ബോര്‍ഡിനാണ്. പ്രശ്നത്തെക്കുറിച്ച് തന്ത്രിയും പന്തളം രാജകുടുംബാംഗവും പറയുന്നത് കണക്കാക്കുന്നില്ല- രാമന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications