Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേബി ജനങ്ങളെ കബളിപ്പിക്കുന്നു: രമേശ്

തിരുവനന്തപുരം: സ്വാശ്രയ നിയമത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ ഉത്തരവ് സംസ്ഥാന സര്‍ക്കാരിന്റെ വിജയമാണെന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

സ്വാശ്രയ നിയമത്തിന്റെ വിശദാംശങ്ങളിലേക്ക് സുപ്രീം കോടതി കടന്നിട്ടില്ല. അതുകൊണ്ട് നിയമം ഭരണഘടനാപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. സംസ്ഥാനം പാസാക്കിയ ഒരു നിയമമായതിനാല്‍ ഹൈക്കോടതിയില്‍ പോകണമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ഈ കേസ് ഹൈക്കോടതി പരിഗണിച്ച് അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കേണ്ടതുണ്ട് - ചെന്നിത്തല പറഞ്ഞു.

സിപിഎം മാനേജ്മെന്റുകളുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്നത് ശരിയല്ലെന്നും നിയമസഭ പാസാക്കിയ ഈ ബില്ലില്‍ ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശങ്കയുണ്ടെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+